ശനിയാഴ്‌ച, ജനുവരി 13, 2018

കാലം

മനസ്സും വാക്കും തമ്മിലുള്ള നേർത്ത അകലത്തിൽ എന്നിലെ എന്നെയറിയാൻ ശ്രമിക്കയാണ് ഞാൻ.
ഞാനറിയുന്നു, നിന്റെ മൗനവും വാചാലതയും തമ്മിലുള്ളതും കാലത്തിന്റെ നേർത്ത അകലം മാത്രമാണെന്ന്...
ഞാനെന്നെയറിയുമ്പോൾ,
ഞാനറിയുന്നതെന്നിലെ നിന്നെയാണ്..
അറിയാതെയെങ്കിലും മനസ്സിന്റെ വാക്കുകൾ മൗനമായുള്ളിൽ വാചാലമാകുമ്പോൾ,
നിന്നിലെയെന്നെ ....
കാലവുമതറിഞെങ്കിൽ...

ബുധനാഴ്‌ച, ഏപ്രിൽ 05, 2017

നിനവ്

ഇനിയൊരു പുന്ചിരിയില്ലെനിക്കു-
എന്നിലേ നിന്നെയിന്നറിയുന്നു ഞാന്‍

ഇനിയൊരു നിനവുമില്ലെനിക്കു-
നിന്‍ പുഞ്ചിരിയിലെക്കെന്നെയലിയിച്ചു ഞാന്‍

ഇനിയൊരു മരണമില്ലെനിക്കു-
നിന്‍ നിനവില്ലേക്കെന്നെയലിയിച്ചു ഞാന്‍

ഇനിയെന്‍ പുഞ്ചിരിയെല്ലാം നിന്‍
ചിരിയിലൊളിപ്പിച്ചു ഞാനിനി-
നിന്‍ ചിരിയെല്ലാമെന്‍ നിനവിലൊളിപ്പിക്കട്ടെ..

ചൊവ്വാഴ്ച, നവംബർ 01, 2016

ഉത്തരം

ഉത്തരമറിയാത്തൊരു ചോദ്യങ്ങളുണ്ണി-
യെണ്ണി ഉത്തരമില്ലാത്ത ചോദ്യങ്ങളായ് ചോദിക്കവേ
ഉത്തരമറിയേണ്ട നേരത്തുത്തരം നോക്കിയിരുന്ന-
ന്നതിനെന്തിനെന്നിന്നുത്തരം തേടിയലയുന്നു ഞാൻ...

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2016

Tranquility...

In Patience,
I find tranquility with my mind.
In Silence,
I find tranquility with my heart.
In Loneliness,
I find tranquility with my soul.
But yesterday,I could not sleep.The question kept coming up again and again,Where is my soul??

After some time i heard a little murmuring voice. It was HIM,my soul,whispering

"Sleep well coz am sleeping to the tunes of the lullaby from your tranquil heart"

വ്യാഴാഴ്‌ച, ജൂൺ 23, 2016

Chery.... :)

Not long ago,
She was his mother..
Time just flew as minds melted upon
And now
he is Her son...
Isnt it what can be called as relation beyond blood?

But,
Does that make any difference?
I can say from heart,
Yes my Chery,it do...

ഞായറാഴ്‌ച, മേയ് 08, 2016

വീണ്ടുമെന്‍ മനസ്സിലേക്കലിയുവാന്‍..

പലപ്പോഴും മനസ്സ് അങ്ങിനെയാണ്..
ശൂന്യമായൊരു അവസ്ഥ..

ശൂന്യതയിലും മനസ്സ് നിറഞ്ഞു ഓര്‍മകളുടെ വേലിയേറ്റം..

കാലടിയിലെ ഓരോ തരി മണ്ണും ഒഴുക്കിയോര്‍മ്മകള്‍ അകലുമ്പോഴും,
ഓരോ തിരയിലും എന്നെ തഴുകി എത്തി പ്രതീക്ഷകളുടെ വഴിത്താരകള്‍ അവന്‍ എനിക്കായി തുറന്നിട്ടു..

എങ്ങോട്ട് പോകുന്ന വഴിത്താരകള്‍ എന്നറിയില്ല..
എങ്കിലും ഞാന്‍ നടക്കുകയാണ്..ഓര്‍മ്മകളിലവനിലേക്കലിയുവാന്‍..വീണ്ടുമെന്‍ മനസ്സിലേക്കലിയുവാന്‍..

ഞായറാഴ്‌ച, ഫെബ്രുവരി 07, 2016

Tranquility..

In Patience,
I find tranquility with my mind

In Silence,
I find tranquility with my heart

In Loneliness,
I find tranquility with my Soul

But yesterday i couldnt sleep.The question kept comin up,where is my Soul?

After sometime i heard a little voice.It was HIM, my soul saying
"Sleep well Dad coz i am sleeping to the tunes of the lullaby of your tranquil heart"

വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2016

കണ്ടതും അറിഞ്ഞതും...

കണ്ടതില്‍ പാതി പറയാതെ പോയി ..

പറഞ്ഞതില്‍ പാതി കേള്‍ക്കാതെ പോയി...

കേട്ടതില്‍ പാതി അറിയാതെ പോയി....

അറിഞ്ഞതില്‍ പാതി പതിഞ്ഞു പോയി....

You are loved....

A few days back while frisking through the english movie channels,my niece asked me which is the best dialogue that i liked in the english movies that i saw. I didnt have a ready answer for her as many came popping up in my mind.

Dont know why even after a week the question kept pondering in my mind until yesterday. It flashed in my sleep as like Rhamses speaking in my dreams...I believe its the same that every heart wish for...

"You sleep well,my boy,because you know you are loved...."

വെള്ളിയാഴ്‌ച, ഡിസംബർ 18, 2015

വരകളിലെ സതൃം....

വരകളെ രൂപങ്ങളും
രൂപങ്ങളെ അക്ഷരങ്ങളും
അക്ഷരങ്ങളെ വാക്കുകളും
വാക്കുകളെ വരികളുമാക്കി...
ഒടുവിലവശേഷിച്ചതൊന്നു മാത്രം....
അർത്ഥങ്ങളെത്രയർത്ഥശൂനൃമെന്ന സതൃം...

ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2015

ഏകാന്തത...

ആത്മനൊമ്പരങ്ങളുടെ ഓളങ്ങളിലാടിയുലഞ്ഞ് തീരമണഞപ്പോള്‍ എന്നെ കാത്തിരുന്നത് സൌഹൃദത്തിന്റെ നടവഴികളായിരുന്നു. നടവഴികള്‍ താണ്ടി പിന്നെയുമലഞ്ഞപ്പോള്‍ കണ്ട കാഴ്ച്ചകളില്‍ ഞാന്‍ എന്നെ തിരിച്ചറിയുകയായിരുന്നു. ആത്മബന്ധങ്ങളുടെ ഊഷ്മളതയില്‍ ഞാനറിയാതെയേറിയത് വാചാലതയുടെ കൊടുമുടികള്‍ ആയിരുന്നു.

വികാരങ്ങളുടെ നേര്‍ത്ത കാണാച്ചരടുകള്‍ ആത്മാവിനെ വരിഞ്ഞു മുറുക്കിയപ്പോള്‍ ഉള്ളിലെ വേദനകളില്‍ ആ കൊടുമുടിയില്‍ നിന്നു ഞാനൂര്‍ന്നിറങ്ങി. താഴ്വരയുടെ നനവാര്‍ന്ന കാറ്റിലലിയാന്‍ കൊതിച്ച ഞാന്‍ കണ്ടതനന്തമായ സാഗരനീലിമയായിരുന്നു. തിരകളിലാഴ്ന്ന്‍
കാല്‍ച്ചുവട്ടിലെ മണ്ണ്‍ ലിച്ചു പോകുമ്പോഴും ആ കാണാച്ചരടുകള്‍ മുറുക്കി പിടിച്ചിരുന്നു ഞാന്‍. ഒടുവില്‍ കാലുതെറ്റി വീണപ്പോള്‍ ഞാനറിഞ്ഞു, ഓളങ്ങളുടെ ശാന്തതയേക്കാള്‍ തിരമാലകളുടെ രൌദ്രതയോടായിരുന്നു കടലിനെന്നും പ്രിയം. 

നാവിലിറ്റിയ വെള്ളത്തിന്‌ കണ്ണുനീരിന്റെ ഉപ്പുരസമായിരുന്നു. ഇന്നെന്റെ ഏകാന്തതയില്‍ അസ്തമയ സൂര്യനെയും നോക്കി കിടക്കുമ്പോള്‍ എനിക്കറിയില്ല,

രൌദ്രതയുടെ ആഴങ്ങളിലാണ്ട് വിക്റ്തി കൊഞലുകളുടെ നിശബ്ദതയെ പുല്‍കണമോ

വീണ്ടുമാ നടവഴികള്‍ തേടി തിരികെ നീന്തിയാ കൊടുമുടികള്‍ കയറണമോ....

വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2015

അമ്മിണി

കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിച്ചൊരെന്നമ്മിണി
കുഞ്ഞിളം കാലുകളാലാടിയോടി വന്നൊരെന്നമ്മിണി
കുഞ്ഞിളം കൈകളാലെന്നെ വാരിപ്പുണർന്നൊരെന്നമ്മിണി
ഓർമ്മകളെൻ കൈവിട്ടുണർന്നപ്പോൾ നഷ്ടമായതെനിക്കു നിന്നെയെന്നമ്മിണി

വാക്കുകൾ...

വാക്കുകളൊരു പരിധി വിട്ടാലതു വേദനകളാകും
വേദനകളതിരുവിടുമ്പോൾ മരവിക്കുന്നത് മനസ്സാണ്...
മരവിപ്പും സഹിക്കാതെയാകുമ്പോൾ നിർവ്വികാരമാകുന്നത് ഹൃദയമാണ്....
നിർവ്വികാരതക്കപ്പുറം വാക്കുകൾ വെറുമർത്ഥശൂന്യമായൊരക്ഷരങ്ങൾ മാത്റം...
അക്ഷരങ്ങൾ നിരത്തി വച്ചതിനാത്മാർത്ഥതയെന്നൊരു പേരുമിട്ടാൽ ബന്ധങ്ങളെയെന്ത് നിർവ്വചിക്കണം....????

ബുധനാഴ്‌ച, സെപ്റ്റംബർ 16, 2015

ജന്മം....

ഒറ്റപ്പെടലിന്‍റെ ഏകാന്തതയിലും സുഖം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍, ഓര്‍മകളെ എന്നില്‍ നിന്നും പറിച്ചെടുക്കാനാര്‍ക്കും കഴിയില്ലെന്ന തിരിച്ചറിവിലൂടെ..

കണ്ണുനീരിന്റെ ഉപ്പിലാര്‍ന്ന ഓര്‍മകള്‍ക്കും എന്‍റെതായൊരു നിറക്കൂട്ട് ചാര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍, മഴവില്ലിനേഴ് നിറമെന്ന തിരിച്ചറിവിലൂടെ...

എല്ലാം കണ്ടറിഞ്ഞ് നടന്നു വന്ന വഴിത്താരകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, ഒരു പച്ചക്കുടത്തിലുമൊരുരുള ചോറിലും കഴിയുമെൻ ജന്മവും !!!!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 03, 2015

A reunion....

A Smiling Face
A Soothing Silence..
A Caring Touch...
A Tight Hug....
A Warm Kiss...
19 years just melted off in a few minutes....

The High pitch shouts
The Gentle warnings..
The Silencing actions...
The Caring pats....
The Guidances and prayers.....
Thoughts hanging out for hours......

Names recollected with the faces
Faces recollected with the sound..
Sounds recollected with movements...
Seats of Friendships....
Ground of politics....
Memmories of all stupidness coming up for days...


Irresponsible Bachelors to Responsible Parents
Heavily grown tummies....
White Shades of hair...
Waiting in life's journey for years…..

Lastly every lips had only one question..

When next???

ഞായറാഴ്‌ച, മാർച്ച് 22, 2015

ഉള്ളിലെരിയുന്ന കനലിനാലോ
പുറത്തെരിയും വെയിലിനാലോ
എന്തിനാലിന്നധികമെരിയുമെന്നുള്ളം
അറിഞ്ഞതിലെരിയുന്നതറിഞ്ഞെരിയുന്നിതെന്നുള്ളം....

വ്യാഴാഴ്‌ച, മാർച്ച് 12, 2015

വാക്കുകള്‍

അർത്ഥമില്ലാതെ ഞാൻ കുത്തിക്കുറിക്കുന്ന വാക്കുകൾക്കിന്നെന്നർധ ലോകത്തിലെന്തർത്ഥമതിൻ സ്രഷ്ടാവിന്.....

നിനവിന്‍ നിറവ്

നാളയെക്കുറിച്ചിന്നലെ നിനക്കേണമുണ്ണി നീ-

യെങ്കിലിന്നിനെക്കുറിച്ചു നിനക്കവേണ്ട....


നാളെയെക്കുറിച്ചിന്നലെ നിനച്ചില്ലയെന്നാലുണ്ണി-

തിന്നിന്‍ നിറവില്ലാതെയാക്കീടും...

അക്ഷരചിത്രവിക്രിതികള്‍...

വരഞ്ഞെടുത്തോരോ അക്ഷരങ്ങളും

കോറി വരച്ചൊരാ ചിത്രങ്ങളും

മനമതിൽ നിറയുമെൻ വിക്റിതികളും......

സ്വപ്‌നങ്ങള്‍ഇന്നലെയുണ്ണി നിന്നെയുറക്കിയ താരാട്ടുകളും നിൻ കിളി കൊഞ്ചലുകളും,

ഇന്നു നിന്‍ കുസൃതി കളി ചിരികളുമെന്തെന്തുണ്ണി കൈവിടുന്നു ഞാൻ.

നാളയെക്കുറിച്ചേകനായെന്‍ ഏകാന്ത സ്വപ്നങ്ങളിലലയുമ്പോള്‍,

നിന്നെയെന്‍ നെഞ്ചിലേറ്റിയുറക്കിയതിലൊതുക്കുന്നൊരെന്‍ സ്വപ്നങ്ങളെ...

തിങ്കളാഴ്‌ച, ജൂൺ 25, 2012

ഉണ്ണി


ഉറങ്ങാതിരുന്നുറക്കെ നീ കരയുമ്പോള്‍ 
ആരോ ചൊല്ലിയാടുന്ന  പദങ്ങളില്‍ ലയിച്ചു നീയുറങ്ങുമ്പോള്‍ 
അറിയാതെയെങ്കിലും ഉറക്കത്തില്‍ നീ ചിരിക്കുന്നത്  കാണുമ്പോള്‍ 
ഞാന്‍ അറിയാതെയെന്‍ ഉള്ളില്‍ നിറയുന്ന വാക്കുകള്‍ ....
എന്നില്‍ നിന്ന്  പകുത്തപ്പെട്ടോരെകാത്മാവ്  തന്നെയുണ്ണീ നീ .....

വ്യാഴാഴ്‌ച, മേയ് 27, 2010

വാചാലതക്കും മൌനത്തിനും ഇടയില്‍ ഉണ്ടായിരുന്നത് പലപ്പോഴും ഒരു വാക്കിന്റെ അകലം മാത്രമായിരുന്നു ..

ഹൃയാക്ഷരങ്ങളുടെ വാചാല തീരം കടന്നു തോന്ന്യാക്ഷരങ്ങളുടെ നേര്‍ത്ത പാതയിലൂടെ മൌനത്തിന്റെ തീരത്തെത്തി നില്‍ക്കുമ്പോള്‍, അറിയാതെ ഞാന്‍ പകച്ചു നിന്ന് പോകുകയാണ്...
എന്റെ മുന്നില്‍ കാണുന്ന നീണ്ട വഴിത്താരകളെ കണ്ട്....

ബുധനാഴ്‌ച, മേയ് 26, 2010

നേരമേറെ വൈകിയിരുന്നു, ഞാനും...

നിശബ്ദതയുടെ മൂടുപടമിട്ടു നീ പറയാതെ പറഞ്ഞത് ഞാന്‍ തിരിച്ചറിഞ്ഞില്ല. സ്വപ്നങ്ങളില്‍ നിന്ന് ജീവിത യാധാര്ധ്യങ്ങളിലേക്ക് കൂപ്പു കുത്തുമ്പോള്‍ ആ മൌനത്തിന്റെ വാചാലത ഞാനറിയുന്നു. അറിയാതെ ഞാന്‍ കാതോര്‍ത്തു നിന്ന് , നേര്‍ത്ത മൂടുപടതിനു അപ്പുറം നിന്നുയരുന്ന മൌന സംഗീതത്തിനായി..

പരിഭവങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി മഴയില്‍ കുതിര്‍ന്നു ഞാന്‍ ഓടി വരികയായിരുന്നു.. പറയാനാകാതെ എന്തൊക്കെയോ മനസ്സില്‍ അവള്‍ ഒതുക്കുമ്പോള്‍, ആ മഴയുടെ തണുപ്പിലും ഞാനറിഞ്ഞത് ഒരു കണ്ണുനീരിന്റെ ഇളം ചൂടായിരുന്നു.. പക്ഷെ ആത്മാവിന്റെ അഗാധതകളില്‍ വന്നെത്തിയ പുഞ്ചിരി ബാക്കി വെച്ച് കൊണ്ടവള്‍ പോയ്മറഞ്ഞിരുന്നു.. നേരമേറെ വൈകിയിരുന്നു, ഞാനും...

The reflection..


Yet another morning. The rising sun with its fresh smile was creeping in through my windows.
But unlike the other days, the thought of meeting her filled my heart with an extra freshness and an anxiety too. After all, its the wait of more than 3 years that was going to come true.
Her smile was artless but was always a straight response to some stimulus. I seldom saw but whenever i saw it and its memmories, lit up my whole world.

During these years it was never straight and calm like the ray of light, rather
it was always like a sine wave, sometimes at the peek of lacony and sometimes in the killing abyss of silence.
As like in both, we too didnt know when and whether we will meet.
But we talked, sometimes goin on to hours and we never knew the time flying off. During those long hours we got close to each other, close to the extent that now we both dont know what we are for each other. But fearing the unseen, we both hide ourselves..

Whenever i was exhausted after wrestling with those strange demons swirling in my mind or whenever anything jarred me, i could safely return to the cocoon of her love and my keening need made her strong too..
Whenever a chance came up, we could lately only realise it as an obstruction that just reflected back our own inner desires.
The warmth under a mother's wings...
The security in a father's fingure..
The safety in a brother's hug....
The care in a sister's kiss...
The support of partner's hand...
Every emotion in the world was reflected back.

The reflection,
it was so strong that that we fell off the peak which we never climbed..

ഞായറാഴ്‌ച, മാർച്ച് 28, 2010

swish fish...

Like a swish fish...
Smartly, within the blink of my eyes..
She jus elopes from my grip, wen i start to believe that i got her...
Giving me the least idea about her mind or who she is...
Leaving me in the midst of a storm..
Hurling me into the centre of a twister..
Finally to land in the oceanic depths of my thoughts...
Wondering where i have come and who she was.
Gazing in the darkness, wen i tend to think that i lost my way in the darkness..
I see a bright light coming towards me...

As it comes closer and closer, i realise its the swish fish...
Settling down calmly in my open palms...
With the light of her bright eyes she shows me my way out..
Once again 2 elope from my hand...

വെള്ളിയാഴ്‌ച, നവംബർ 27, 2009

പുനര്‍ജനി..

കുറച്ചു നാളുകളായി ഞാന്‍ നിന്നോട്‌ പറയുന്നു,
ഒരു നേരത്തെ ഭക്ഷണം തന്നാല്‍ ഞാന്‍ ജീവിക്കാം എന്ന്‌..
കിട്ടാതെ വന്നപ്പോള്‍, വിശപ്പടക്കാന്‍ ഞാന്‍ പലരുടെയും അടുത്ത്‌ ചെന്നു കേണു..
ഇടക്കെപ്പോഴോ എറിഞ്ഞു തരുന്ന റൊട്ടി കഷ്ണം പോലെ, കരയുമ്പോള്‍ എനിക്കും കിട്ടി.. എന്തൊക്കെയോ..

വീണ്ടും ഞാന്‍ എതോ ഒരു മുജ്ജന്മ ബന്ധം കൊണ്ടെന്ന പോലെ നിന്റെയരികില്‍ വന്നു..
ഒരു കവിള്‍ വെള്ളം തന്നാല്‍ ഞാന്‍ മരിക്കാതെ എങ്കിലുമിരിക്കുമെന്നു പറഞ്ഞ്‌ കൊണ്ട്‌..
അപ്പോള്‍ നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടതൊരു സഹതാപമാണ്‌...
എനിക്കു വേണ്ടിയിരുന്നത്‌ അതല്ല എന്നറിഞ്ഞിട്ടും നീ തന്നില്ല..
ഒരു തുള്ളി വെള്ളം പോലുമിന്നലെ തന്നില്ല...

ഇന്നു രാത്രി... അല്ല നാളെ സൂര്യദയ്ത്തിന്‌ മുന്‍പു പുനര്‍ജനി നൂഴുന്നതോടെ എന്റെ മരണം പൂര്‍ണമാവുകയാണ്‌...
എന്റെ ഉള്ളില്‍, എന്നെക്കാലധികം സ്ഠാനവും പൂര്‍ണതയും നല്‍കി ഞാന്‍ സ്നേഹിച്ചിരുന്ന 'ഏട്ടന്‍' എന്ന വികാരത്തിന്റെ പൂര്‍ണമായ മരണമാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌..
അല്ല...
ഇതൊരു കാത്തിരിപ്പല്ല...
കാരണം....
കൊല്ലപ്പെട്ട വികാരത്തിനു എന്തു മരണം?????

ബുധനാഴ്‌ച, നവംബർ 04, 2009

പൊരുള്‍...

ഒട്ടും പ്രതീക്ഷിക്കാതെ, പെട്ടന്നൊരുനാള്‍ അവളെന്നോട്‌ ചോദിച്ചു :"ശ്രീയേട്ടനെന്നെ ഇഷ്ടമല്ലെ?" എന്ന്‌.

ആപ്രതീക്ഷിതിമായി അതു കേട്ടപ്പോള്‍ കൃത്യമായൊരുത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല. അവള്‍ ചോദിച്ചതിന്റെ അര്‍ത്‌ഥം മനസ്സിലാക്കാനുമെനിക്കു കഴിഞ്ഞില്ല.

പറയാതെ എന്നെയവള്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്നു ഞാന്‍ മോഹിച്ചിരുന്നു.. ഇന്നും മോഹിക്കുന്നു.. അവളങ്ങനെ ആണ്‌.. അതായിരിക്കാം ഒരുത്തരം പറയാന്‍ ഞാന്‍ മടിച്ചതും..

പറയാതെ എന്നെ മനസ്സിലാക്കുന്നുവെന്നു കരുതിയതു കൊണ്ടാകാം എനിക്കവളോട്‌ ഇത്രയിഷ്ടം തോന്നുന്നത്‌...

പറയാന്‍ ഞാന്‍ മടിക്കുന്നതിന്റെ കാരണം ഇന്നു തിരിച്ചറിയുമ്പോള്‍, അന്നു പെട്ടന്നൊരുനാള്‍ അവള്‍ ചോദിച്ചതിന്റെ പൊരുള്‍ ഞാനറിയാതെ എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നു..

എനിക്കവളെ ഇഷ്ടമാണെന്ന്‌ ഓരോ തവണ മനസ്സില്‍ പറയുമ്പോഴും, അതിലെ ഓരോ അക്ഷരങ്ങളെയും ഞാന്‍ അത്രയധികം ഇഷ്ടപ്പെടുന്നു...

ആരാണവള്‍...?
എവിടെയാണവള്‍...?
ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല..

കാരണം ഈ മയില്‍പീലി എന്നാകാശം കാണുന്നുവോ, അന്നിതു മരിക്കുകയും ചെയ്യും...
പാടില്ല...
എന്റെ ജീവിതമാണത്‌..
ജീവനാണ
ത്‌..

വ്യാഴാഴ്‌ച, ജനുവരി 01, 2009

ആര്‍ദ്ര...

എന്റെ മനസ്സിലും ഒരു സ്നേഹമുണ്ടായിരുന്നു.കൂടെ ഉണ്ടായിരുന്നതെല്ലാം നഷ്‌ട്ടപ്പെട്ടുവെന്ന തിരിച്ചറിവാണോ..അതോ, കൂടെ ഉണ്ടായിരുന്നു എന്നത്‌ വെറും തോന്നലായിരുന്നു എന്നുള്ള തിരിച്ചറിവാണോ..അറിയില്ല. എങ്കിലും,എല്ലാം മറന്നുവെന്ന്‌ സ്വയം ബോധിപ്പിക്കാന്‍ ഞാനിപ്പോഴൊരു വിഡ്ഢി വേഷം കെട്ടുകയാണ്‌.
ആര്‍ദ്രയാണവള്‍..
ആര്‍ക്കോ വേണ്ടിയാണവള്‍ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത്‌ എന്നറിയുമ്പോള്‍, അറിയാതെ ഞാനും കണ്ണടച്ചു പോകുന്നു, ആര്‍ക്കോ വേണ്ടിയല്ല അവള്‍ക്കു വേണ്ടിയാണെന്നു മാത്രം. ഇരുട്ടിലവള്‍ ഒറ്റക്കാകരുത്‌ എന്നുള്ള ആഗ്രഹത്താല്‍..അടഞ്ഞ കണ്ണുകളിലൂടെ ഓര്‍മകളുടെ രശ്മികള്‍ മനസ്സിലേക്കു തുളച്ചു കയറുമ്പോളുള്ള വേദന സഹിക്കാന്‍,മറക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌..പക്ഷെ മറക്കേണ്ടത്‌ എന്റെ ജീവിതം തന്നെയാകുമ്പോള്‍ ഞാന്‍ പരാജയപ്പെടുന്നു,ഒഴുക്കില്‍ ഞാന്‍ എങ്ങോട്ടോ ഒഴുകി അകലുന്നതു പോലേ...കയ്യും കാലുമിട്ടടിച്ചു ഞാന്‍ നീന്താന്‍ ശ്രമിക്കുകയാണ്‌..ഒഴുക്കിനൊത്തു നീന്താന്‍..ആരോ വെട്ടിയിട്ട ഒരു പൊങ്ങു തടി പോലെ, എങ്ങോട്ടെന്നറിയാതെ ഒഴുകി നടക്കാന്‍...ഇപ്പോള്‍ എനിക്കു തന്നെ സംശയമാണ്‌..എന്റെ മനസ്സില്‍ ഒരു സ്നേഹമുണ്ടായിരുന്നു എന്നു പറയണോ അതോ എന്റെ മനസ്സില്‍ ഒരു സ്നേഹമുണ്ട്‌ എന്നു പറയണോ?

സൂത്രധാരന്‍...

ചിന്തകളും സ്വപ്നങ്ങളും അനുഭവങ്ങളും എല്ലാമാണ്‌ വാക്കുകളും വരികളുമായി പുറത്തേക്കു വരുന്നത്‌. അവള്‍ പറഞ്ഞ വാക്കുകളിലും എഴുതിയ വരികളിലും, എല്ലാം ഞാന്‍ അവളെ കാണാന്‍ ശ്രമിച്ചു.. അറിയാന്‍ ശ്രമിച്ചു..
കേട്ടറിഞ്ഞ വാക്കുകള്‍ക്കും, പറഞ്ഞറിഞ്ഞ വരികള്‍ക്കും എന്റേതായ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും നല്‍കി ഞാന്‍ എന്റേതായൊരു ലോകം സൃഷ്ടിച്ചു. അവളെഴുതിയ വരികളിലെ കഥാപാത്രങ്ങളെ മനസ്സിലാവാതെ വരുമ്പോള്‍ ഞാനവര്‍ക്കു എന്റെ രൂപം നല്‍കി കഥാപാത്രങ്ങളെ അറിയാന്‍ ശ്രമിച്ചു..
അവളുടെ വരികളില്‍ ഞാന്‍ കണ്ട അര്‍ഥതലങ്ങളും, വാക്കുകളില്‍ ഞാന്‍ കണ്ട വികാരങ്ങളും അവളുടെ അനുഭവങ്ങളും വിചാരങ്ങളുമാണ്‌ എന്നുള്‍ക്കൊണ്ട്‌ ഞാന്‍ എന്റെ അഭിപ്രായങ്ങളും നിരൂപണങ്ങളും പറഞ്ഞു. എല്ലാം കേട്ടുകൊണ്ട്‌, എങ്ങിനെയാണ്‌ ഇത്രക്കൊക്കെ ആലോചിക്കണെ എന്നുള്ള മറുചോദ്യത്തില്‍ അവളെല്ലാമൊതുക്കി...
വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി..തിരശ്ശീലക്കു പിന്നിലെ കഥയറിയാതെ, ആട്ടവിളക്കിന്റെ നിഴലാട്ടത്തില്‍ മയങ്ങി ഞാന്‍ എല്ലം കണ്ടുകൊണ്ടിരുന്നു. മാറി മറഞ്ഞ കഥകളും കഥാപാത്രങ്ങളുമായി ഞാന്‍ ഏതോ ഒരു ലോകത്തായിരുന്നു.
ഒരു തിരശ്ശീലക്കു പുറകില്‍ സൂത്രധാരന്റെ വിരല്‍ത്തുമ്പുകളിലാടുന്ന കഥാപാത്രങ്ങള്‍..അവര്‍ പറയാനും ആടി തിമിര്‍ക്കാനും ശ്രമിക്കുന്ന കഥകള്‍..
തിരശ്ശീലക്കു മുന്‍പിലിരിക്കുന്നവര്‍ കഥയും കഥാപാത്രങ്ങളേയും അറിഞ്ഞ്‌ ആട്ടം കാണുന്നു. പക്ഷെ അവര്‍ കാണുന്നതു ഒരു നിഴല്‍ മാത്രമാണ്‌. അവര്‍ കാണുന്നൊരു കഥാപാത്രമായി മാറിയിരിക്കുന്നു.ഒരു സൂത്രധാരന്റെ വിരത്തുമ്പുകളില്‍ ആടുന്ന വെറുമൊരു നിഴല്‍.കഥയറിയില്ല, കഥാപാത്രത്തെ അറിയില്ല എന്തിന്‌ എന്നെ കണ്ട്‌ കഥയറിയുന്ന കാഴ്ചക്കാര്‍ ആരെന്നു പോലും അറിയുന്നില്ല..
കത്തി ജ്വലിച്ചു നില്‍ക്കുന്ന ആട്ടവിളക്കിന്റെ വെളിച്ചത്തില്‍ മറഞ്ഞിരുന്ന്‌ ആടുമ്പോള്‍ ഞാന്‍ കരുതി, സൂത്രധാരന്റെ കഥയിലെ ഒരു കഥാപാത്രമാണ്‌ ഞാന്‍. പറയാന്‍ കഴിയാത്ത ഒരു സന്തോഷമായിരുന്നു എന്റെയുള്ളില്‍. എല്ലാവരും പറയുന്നു നിഴലുകള്‍ക്ക്‌ ജീവനില്ല എന്നു. പക്ഷെ എത്രയെത്ര ജീവിതങ്ങള്‍ക്കാണ്‌ സൂത്രധാരന്റെ വിരലുകളിലാടി ഞാന്‍ ജീവന്‍ നല്‍കിയത്‌.എത്ര വര്‍ഷങ്ങള്‍, എത്ര അരങ്ങുകള്‍..സുഹൃത്തായി, കാമുകനായി, മകനായി, അച്‌ഛനായി അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങള്‍..
വര്‍ഷങ്ങള്‍ പിന്നിടുമ്പോളിന്നു വേദനയോടെ ഞാനിന്നറിയുന്നു..സൂത്രധാരന്റെ കഥാപാത്രങ്ങള്‍ക്ക്‌ എന്റെ രൂപമല്ല, ഞാനൊരു കഥാപാത്രവുമല്ല.സൂത്രധാരന്റെ വിരലുകളിലാടുന്ന വെറുമൊരു നിഴല്‍ മാത്രമാണു ഞാന്‍..
ബന്ധിച്ചിട്ടിരിക്കുന്ന ചരടുകള്‍ പൊട്ടിച്ചെറിഞ്ഞു എങ്ങോടോ ഓടിപോകാന്‍ ആരോ പറയുന്നതു പോലെ തോന്നി.പക്ഷെ ആരോ എന്നെ പിന്നില്‍ നിന്നു വിളിക്കുന്നു.. എന്റെയുള്ളില്‍ നിന്നുയരുന്നൊരു തേങ്ങല്‍ ഞാനറിയുന്നു..എന്റെയുള്ളില്‍ ഞാന്‍ കാത്തുസൂക്ഷിക്കുന്ന സൂത്രധാരന്റെ തേങ്ങലാണോ ഞാന്‍ കേട്ടത്‌? അവന്റെ വിരലുകളിലാടി അവന്റെ ചിന്തകള്‍ക്കു ജീവനേകിയ ഞാന്‍ പോയാല്‍ പിന്നെ അവന്റെ ചിന്തകള്‍..
ശൂന്യമായൊരു തിരശ്ശീലയുടെ മറവിലവന്‍ നിന്നാല്‍ ആരുണ്ടവന്റെ കൂടെ..
ഇല്ല, പോകാനെനിക്കു കഴിയില്ല..അവന്റെ വിരലുകളിലാടി ജീവിക്കുമ്പോഴാണ്‌ ഞാനും ആരൊക്കെയോ ആണ്‌ എന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞതും, അറിയുന്നതും..കഥാപാത്രങ്ങളിലൂടെ അവന്‍ പറഞ്ഞറിയിക്കാന്‍ ശ്രമിക്കുന്ന ആത്മനൊമ്പരങ്ങള്‍.. എല്ലാമവന്റെ വിരലുകളില്‍ സുരക്ഷിതം..
ഇന്നീ പുതുവത്സരവേളയില്‍ കഴിഞ്ഞു പോയ ദിവസങ്ങളെ കുറിച്ചു എനിക്കു നൊമ്പരമില്ല, കുറ്റബോധവുമില്ല..
കാരണം, ഇന്നെന്റെ ആട്ടം കാണാന്‍ ഞാനും എന്റെ മനസ്സാക്ഷിയും മാത്രമേയുള്ളൂ...

വ്യാഴാഴ്‌ച, ഒക്‌ടോബർ 02, 2008

നിഴലാട്ടം


എം ടി യുടെ വാക്കുകള്‍ പണ്ട്‌ എപ്പോഴൊ വായിച്ചതായി ഓര്‍മ വരുന്നു. .. 'ഓഫീസിലിരിക്കുമ്പോള്‍ എഴുതാനുള്ള പ്രേരണയും ആശയങ്ങളും മനസിലേക്ക്‌ ഓടിയെത്തുന്നു.... എഴുതാനായി സമയം കണ്ടെത്തി ലീവെടുത്ത്‌ വീട്ടിലിരിക്കുമ്പോള്‍ മനസ്സ്‌ പലപ്പോഴും ശൂന്യമാകുന്നു'.


ഇപ്പോള്‍ എന്റെ അവസ്ഥയും വേറൊന്നല്ല. എഴുതാനായി എടുക്കുന്ന തൂലിക കൈവിരലുകളില്‍ വെറുതെ തിരിഞ്ഞു മറിഞ്ഞു കളിക്കുന്നു. എന്തു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌.....??കണ്ണുകള്‍ പതുക്കെ അടയുകയും മനസ്സു കിനാവിന്റെ പുല്‍പ്പരപ്പില്‍ വാക്കുകള്‍ക്കായി വിഹരിക്കാനും തുടങ്ങുന്നു.. എന്തെഴുതിയാലാണു ഞാന്‍ കണ്ട കിനാവുകള്‍ അതേ പച്ചപ്പോടെ പകര്‍ത്താന്‍ കഴിയുക? എങ്ങനെ വരച്ചാലാണ്‌ എന്റെ മനസ്സിലെ ചിത്രങ്ങള്‍ക്കു മഴവില്ലിന്റെ നിറം കിട്ടുക??ഞാന്‍ എഴുതാനുദ്ദേശിക്കുന്നത്‌ അവളെ കുറിച്ചാണ്‌..


ഞാന്‍ കണ്ട കിനാവുകളില്‍ അവളായിരുന്നു..

അരങ്ങിലാണു ഞങ്ങള്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നത്‌..

നളനും ദമയന്തിയുമായി,

പാര്‍വതിയും വജത്ഭുവുമായി,

സീതയും ജനകനുമായി..

പ്രണയിച്ചും പരിഭവിച്ചും വാത്സല്യത്തോദെ താലോലിച്ചും അരങ്ങത്തുള്ളപ്പോള്‍ ഞങ്ങള്‍ സ്വയം മറന്നു പോകുന്നു.

ആട്ടവിളക്കിന്റെ വെളിച്ചത്തില്‍ അവള്‍ ചിരിക്കുമ്പോള്‍ മനസ്സില്‍ പൂക്കള്‍ നിറയുന്ന വസന്ത കാലം ഉണ്ടാകുന്നു,കണ്ണുനീര്‍ പൊഴിക്കുമ്പോള്‍ മഴക്കാലവും,കോപിക്കുമ്പോള്‍ പൊള്ളുന്ന വെയിലിന്റെ പ്രതീതിയും തോന്നുന്നു. അരങ്ങിലെ കാഴ്ചക്കാര്‍ യധാര്‍ഥ ജീവിതത്തില്‍ ആരൊക്കെയോ ആണ്‌.ഭാര്യ, അമ്മ, മകന്‍, മകള്‍, സുഹൃത്ത്‌...അങ്ങനെ ആരൊക്കെയോ.അരങ്ങില്‍ ഈ വേഷങ്ങളെല്ലാം ഞങ്ങള്‍ രണ്ടു പേരു മാത്രമാണു. ഒരരങ്ങു കഴിഞ്ഞൊഴിയുമ്പോള്‍ ഞങ്ങള്‍ ഒരു യുഗം ജീവിചു തീര്‍ക്കുന്നു.

അരങ്ങൊഴിഞ്ഞു രണ്ടു ധ്രുവങ്ങളിലേക്കായി പിരിയുമ്പോള്‍ എന്റെ കണ്ണുകള്‍ പറയുന്ന കഥ അവള്‍ കണ്ടിലെന്നു നടിക്കുകയാണൊ? അതോ സുന്ദരമായ ഒരു പുഞ്ചിരിയില്‍ എന്റെ കണ്ണുകളെ മോഹിപ്പിച്ചു സ്വയം മറന്നു നില്‍ക്കുമ്പോള്‍ അവള്‍ മാറി മറയുകയാണൊ?യധാര്‍ഥ ജീവിതത്തില്‍ അവളുടെ ആരായിരുന്നു ഞാന്‍?? അറിയില്ല..പക്ഷെ അവള്‍ എന്റെ എല്ലാമാണ്‌..

പാടി പതിഞ്ഞ പല്ലവിയും, ആടി മടുത്ത ചുവടുകളും അരൊങ്ങൊഴിഞ്ഞിരിരിക്കുമ്പോള്‍ ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ആട്ടവിളക്കായി കത്തി ജ്വലിച്ചു നില്‍ക്കുന്ന നിറഞ്ഞ സന്ധ്യയില്‍ പദങ്ങള്‍ പാടുന്നത്‌ ചെംബക പൂവിന്റെ സുഗന്ധമുള്ള കാറ്റാണ്‌.. താളമേളങ്ങള്‍ നല്‍കുന്നത്‌ മുളംകാട്ടിലെ മരങ്ങളും..എന്റെ നിഴലിനു കൂട്ടായി നിന്റെ നിഴലിതാ വീണ്ടും അരങ്ങു തകര്‍ക്കുന്നു. സുന്ദരമായ ഈ നിഴലാട്ടം കാണാന്‍ കാഴ്ചക്കാരനായി ഞാന്‍ മാത്രം...

(ഓര്‍മകളുടെ നിഴലാട്ടം ഭദ്രയുടെ കണ്ണുകളിലൂടെ...)