ശനിയാഴ്‌ച, ജൂൺ 10, 2006

ആദ്യ യാത്ര....

കൃത്യമായ ഓര്‍മ ഇല്ലെങ്കിലും ആദ്യം മനസ്സില്‍ വരുന്നതു ഒരു മൂകാംബിക യാത്രയാണു..എകദേശം 7 വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും ഏട്ടനും ഓപ്പൊളും ഞാനും കൂടി പോയ ഒരു യാത്ര.അച്ഛന്റെ സഹോദരിയെ വേളി കഴിച്ച അഫ്ഫന്‍ ആയിരുന്നു വഴി കാട്ടി.അന്ന് അദ്ദേഹം നീലേശ്വരം രാജാസ്‌ സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നു..

വ്യക്തമായ ഓര്‍മ ഇല്ലെങ്കിലും ബസ്സിന്റെ സൈഡ്‌ സീറ്റില്‍ ഇരുന്നു പോയതും എതോ ചില കുന്നിന്‍ ചെരുവുകളും, ഒരു തണുത്ത വെളുപ്പാന്‍ കാലത്തു സൌപര്‍ണികയില്‍ മുങ്ങിയതും, മിനുത്ത ചെറിയ കല്ലിന്‍ കഷ്ണങ്ങള്‍ വാരിയതും കുറേശ്ശെ ഓര്‍മയുണ്ട്‌......
പക്ഷെ ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഇതെന്റെ ആദ്യ തീവണ്ടി യാത്ര കൂടി അയിരുന്നു എന്നതാണു..ആലുവയില്‍ നിന്ന്നു നീലേശ്വരം വരെയും അവിട്ന്ന് മങ്ഗലാപുരം വരെയും..ഓഹ്‌..അതൊരു യാത്ര തന്നെ ആയിരുന്നു...

പക്ഷെ പിന്നെ ഇങ്ങിനെ ഒരു യാത്ര എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല...ഇനി ഉണ്ടാവുകയുമില്ല...:(

ഈ ഒരു യാത്രയാണോ എന്നെ യാത്രകളിലേക്കു ഇത്ര അടുപ്പിച്ചതു എന്നറിയില്ല..എങ്കിലും ഇന്നു യാത്രകള്‍ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണു...

ഒരോ യാത്രയും ഒരോ അനുഭവം ആയാണു എനിക്കു തോന്നിയിട്ടുള്ളത്‌.
പുതിയ മുഖങ്ങള്‍,പുതിയ വഴികള്‍...
പരിചിത മുഖങ്ങള്‍,പരിചിത വഴികള്‍....
.എത്രയോ ബന്ധങ്ങള്‍,എത്രയോ അനുഭവങ്ങള്‍...
അങ്ങിനെ പലതും..ഈ യാത്രകളിലൂടെ എനിക്കു കിട്ടിയിരിക്കുന്നു...

ഒര്‍മയില്‍ ഇപ്പോളും തെളിഞ്ഞു നില്‍ക്കുന്ന ചിലതു എവിടെയെങ്കിലും ഒന്നു കുറിച്ചിടണം ന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌...സത്യം പറഞ്ഞാല്‍ ഇപ്പോഴാണു അതിനു ശരിക്കു തുനിയുന്നത്‌...

ഇപ്പോളും ഒറ്റത്തടിയായി നടക്കുന്നതു കൊണ്ടാവാം ഇതിനു കഴിയുന്നത്‌..എന്നാണാവോ ഈ സ്വാതന്ത്ര്യം അവസാനിക്കാന്‍ പോകുന്നത്‌....

ചിലപ്പോള്‍ ഒരു ബോറടി ആയേക്കാം, എങ്കിലും ഞാന്‍ എന്റെ വരികളും വിവരണങ്ങളും കുത്തികുറിക്കാം


സ്വന്തം
യാത്രികന്‍

6 അഭിപ്രായങ്ങൾ:

sami പറഞ്ഞു...

ധൈര്യമായി എഴുതൂ...വായിക്കാന്‍ ഞാനൊക്കെയുണ്ട്..ആത്മവിശ്വാസത്തോടെ തുടങ്ങിക്കോളൂ....
സെമി

പെരിങ്ങോടന്‍ പറഞ്ഞു...

സ്വന്തം ഓര്‍മ്മകള്‍ കുറിച്ചിടുമ്പോള്‍ മറ്റുള്ളവര്‍ക്കു ബോറടിച്ചേയ്ക്കുമോ എന്ന ചിന്ത അസ്ഥാനത്താണു മാഷേ. ഓര്‍ത്തെടുക്കുവാന്‍ പറ്റാവുന്നത്ര എഴുതുക, പിന്നീടൊരു പക്ഷെ ഓര്‍ക്കുവാന്‍ കഴിഞ്ഞില്ലെങ്കിലോ? വായിച്ചതത്രയും നന്നായിരിക്കുന്നു, എഴുതിയതത്രയും “യാത്രകള്‍-അനുഭവങ്ങള്‍-ബന്ധങ്ങള്‍” എന്ന ശ്രേണിയില്‍ വരുന്നതു തന്നെ - ആ ശ്രേണിയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആ ചെറിയ കണ്ണികള്‍ ഓര്‍മ്മകളില്‍ നിന്നും മുറിഞ്ഞുപോയതില്‍ പരിഭവിക്കുന്ന ഒരു പഥികന്‍.

ബിന്ദു പറഞ്ഞു...

എഴുതൂ... അരോടും പറയാത്ത ആ യാത്രകളെ പറ്റി... :)

വക്കാരിമഷ്‌ടാ പറഞ്ഞു...

യാത്രകളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കല്‍ ബോറടിപ്പിക്കുകയേ ഇല്ല യാത്രികാ... നമ്മള്‍ എല്ലാവരും യാത്രക്കാരാണല്ലോ. പലരും, പക്ഷേ പലതും മറന്നു. ഇപ്പോള്‍ ഒന്നോര്‍ത്തെടുക്കാന്‍ നോക്കിയാല്‍ പോലും പല യാത്രകളുടേയും പല കാര്യങ്ങളും ഓര്‍ക്കാനേ പറ്റുന്നില്ല. അതുകൊണ്ട് എഴുതൂ....

കലേഷ്‌ കുമാര്‍ പറഞ്ഞു...

സഫറോം കി സിന്ദഗി - ജൊ കഭീ നഹീ ഖത്തം ഹോ ജാത്തേ ഹേ!

ധൈര്യമായിട്ട് എഴുതൂ സഞ്ചാരീ....

യാത്രികന്‍ പറഞ്ഞു...

സത്യം പറഞ്ഞാല്‍ ഇത്രയും പ്രോല്‍സാഹനങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചില്ല ട്ടോ...

ഇനി പ്പൊ എന്തായാലും തുടരാന്‍ തന്നെ തിരുമാനിചു....:)ഇന്നു ഒരു ഞായറാഴ്ച കശ്ടി 200 കിലൊമീട്ടെര്‍ ബൈക്ക്‌ ഓടിച്ചു വരുംബൊ ഇനു പോസ്റ്റിംഗ്‌ വേണ്ട നാലെയാവാം ന്നായിരുന്നു....
ഈ കമന്റ്സ്‌ എല്ലം കണ്ടപ്പൊ അതിന്നെ ആവാം ന്നു കരുത്യ്‌...

എന്തയാലും എല്ലാ പ്രൊല്‍സാഹനങ്ങള്‍ക്കും നന്ദി....

ഞാന്‍ എന്റെ യാത്ര തുടരട്ടെ...

യാത്രികന്‍