വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2006

രക്ഷാബന്ധന്‍ !!!!!

മറ്റൊരു 'രക്ഷാബന്ധന്‍' ദിവസം കൂടി കടന്നു പോയി. ചരിത്രമെന്താണ്‌ എന്നൊന്നും അറിയില്ലെങ്കിലും. കോളേജില്‍ പഠിക്കുന്ന സമയം തൊട്ട്‌ വാലന്റൈസ്‌ ഡേ യെക്കാള്‍ കൂടുതല്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളതും എനിക്കടുപ്പം തോന്നിയിട്ടുള്ളതും ഈ ദിവസത്തോടാണ്‌.

കാരണങ്ങള്‍ പലതാവാം എങ്കിലും ചില ബന്ധങ്ങളുടെ ആഴവും, സ്നേഹബന്ധങ്ങളുടെ കടപ്പാടും, സ്നേഹം പ്രകടിപ്പിക്കുന്നതിന്‌ പലരുടെയും വഴികളും... അങ്ങിനെ പലതും ഈ ദിവസം എന്നെ ഓര്‍മ്മിപ്പിക്കുന്നു. കോളേജ്‌ കാലം കഴിഞ്ഞപ്പോള്‍ ജോലി തിരക്കിലും മറ്റും പെട്ട്‌ ചിലരെയൊക്കെ നഷ്‌ട്ടപ്പെട്ടു. നഷ്‌ട്ടപ്പെട്ടു ന്നു പറയാന്‍ പറ്റില്ല്യ ഒരു താല്‍ക്കാലിക അകല്‍ച്ച, അത്രയേ പറയാന്‍ പറ്റു. പക്ഷെ കഴിഞ്ഞ ഒരു ഒന്നൊന്നര കൊല്ലത്തിനിടക്കു ഞാന്‍ അറിയാതെ, എന്നു വച്ചാല്‍ മനസ്സറിയാതെ എതോ നിമിത്തം പോലെ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ഒരു പെണ്‍കുട്ടി, പലതും പലരെയും അവളെനിക്കു തിരിച്ചു തന്നു.

സ്വന്തം എന്നു പറയാന്‍ എനിക്കു കിട്ടാതെ പോയ ഒരനിയത്തി, പക്ഷെ ഇന്നെനിക്കു ധൈര്യമായി പറയാം എനിക്ക്‌ സ്വന്തമെന്ന്‌. സമൂഹവും ചുറ്റുപാടുകളും ഒരു പക്ഷെ സമ്മതിച്ചു, മനസ്സിലാക്കി എന്നു വരില്ല, എങ്കിലും ഈ ഒരു കാര്യത്തില്‍ എനിക്കെന്റെ മനഃസ്സാക്ഷി ആണ്‌ വലുത്‌, അതല്ലെ ശരി?

ഇതെല്ലാം കൊണ്ടാവാം ഇക്കൊല്ലത്തെ രക്ഷാബന്ധന്‍ ദിവസം എനിക്കൊരു പ്രത്യേെകത ഉള്ളതായി തോന്നുന്നതും ...

യാത്രികന്

‍നോട്ട്‌ : ചില സമയത്ത്‌ അല്ലെങ്കില്‍ ചില കാര്യങ്ങള്‍ പറയാനും പ്രകടിപ്പിക്കാനും വാക്കുകള്‍ കിട്ടാതെയും തികയാതെയും പോകും, അങ്ങിനെ ഒന്നാണ്‌ ഇതും..

15 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടിച്ച് സമ്മാനം കൊടുക്കണം. :)

സങ്കുചിത മനസ്കന്‍ പറഞ്ഞു...

യാത്രികാ....

യാത്രയ്ക്കിടയില്‍ സമയം കിട്ടിയാല്‍ വായിക്കൂ...

http://sankuchitham.blogspot.com/2006/04/blog-post.html

വക്കാരിമഷ്‌ടാ പറഞ്ഞു...

നന്നായിരിക്കുന്നു, യാത്രികാ...

യാത്രികന്‍ മനസ്സില്‍ തട്ടി എഴുതുന്നതൊക്കെ മനസ്സില്‍ തട്ടിത്തന്നെ വായിക്കാന്‍ പറ്റുന്നു.

യാത്രികന്‍ പറഞ്ഞു...

സു ഓപ്പോളെ,
വാക്കിലൂടെ ആണെങ്കിലും ആ സമ്മാനം ഞാന്‍ സ്വീകരിച്ചിരിക്കുന്നു :)

സങ്കുചിതാ
വായിചു, കമന്റും തന്നു ട്ടോ :)
വീണ്ടും കണ്ടു മുട്ടിയതില്‍ സന്തോഷം :)

വക്കാരി
എല്ലാ പോസ്റ്റിലും വരുന്ന വക്കാരിയുടെ കമന്റും മനസ്സില്‍ തട്ടുന്നു.
കാലം കടന്നു പോകുമ്പോള്‍ ആണ്‍ നമുക്ക്‌ നഷ്ട്റ്റപ്പെട്ടതിന്റെ വില അറിയുന്നത്‌, അതോര്‍ത്തു ഒരോന്ന് എഴുതുന്നതാണ്‌. എല്ലാം ഒരോ അനുഭവം തന്നെയല്ലെ :)

യാത്രികന്‍

വല്യമ്മായി പറഞ്ഞു...

ഞാന്‍ വരുന്നത് കാത്ത് നില്‍ക്കാതെ കടന്ന് പോയ ഒരേട്ടനെ ഓര്‍മിപ്പിച്ചു.നന്നാ‍യിരിക്കുന്നു

മുസാഫിര്‍ പറഞ്ഞു...

വടക്കെ ഇന്‍ഡ്യയില്‍ ആയിരുന്നപ്പോള്‍ ഒരു മാനസ സഹോദരി എനിക്കും ഉണ്ടായിരുന്നു.ഇതു വായിച്ചപ്പോള്‍ അതു ഓര്‍ത്തു പോയി.നല്ല എഴുത്ത് യാത്രികാ.

ബിന്ദു പറഞ്ഞു...

അതാര്‌??? :)

യാത്രികന്‍ പറഞ്ഞു...

വല്ല്യമ്മായി, മുസാഫിര്‍ : :)

ബിന്ദ്വോപ്പോളെ : ഒന്നും അറിയാത്തപോലെ ;)

യാത്രികന്‍

അജ്ഞാതന്‍ പറഞ്ഞു...

പണ്ട് സീനിയേര്‍സ് റൌഡി പയലുകളുടെ മ്ലേച്ചമായ റാഗിംഗില്‍ നിന്ന് എന്നും കരഞ്ഞോണ്ട് ഹോസ്റ്റലില്‍ വരുമാ‍യിരുന്ന ഞാന്‍ രക്ഷ നേടാന്‍ രക്ഷാബ്ന്ധന്‍ ദേവിയോട് പ്രാര്‍ത്ഥിഅച്ചു. ദേവി എന്നെ അനുഗ്രഹിച്ചു. വെറും രണ്ട് രൂപേടേ ചരടില്‍ അവരെ ഞാന്‍ മീനെ കോര്‍ക്കുന്ന പോലെ കോര്‍ത്ത് വായടപ്പിച്ചു!!

Adithyan പറഞ്ഞു...

ഒരു ചരട് കെട്ടി പെങ്ങളാക്കുന്ന ഈ രീതിയോട് പണ്ടേ എനിക്ക് യോജിപ്പുണ്ടായിരുന്നില്ല.

ഒരു പെണ്ണിനോട് മാന്യമായി പെരുമാറുന്നതിന് അവളെ പെങ്ങളായി കണ്ടേ തീരൂ എന്നു തോന്നിയിട്ടുമില്ല...

എനിക്ക് കുറേ നല്ല സുഹൃത്തുക്കളുണ്ട്. അവരെ ഒന്നും ഞാന്‍ പെങ്ങളായി അല്ല കൊണ്ടു നടക്കുന്നത്, സുഹൃത്തുക്കളായി തന്നെയാണ്.

പാപ്പാന്‍‌/mahout പറഞ്ഞു...

രക്ഷാബന്ധന്‍ എന്ന ഏര്‍‌പ്പാട് ഉത്തരേന്ത്യയില്‍നിന്നു ആര്‍ഷഭാരതം മൊത്തമായി ഇറക്കുമതി ചെയ്ത വകയില്‍ നമുക്കു കിട്ടിയത്. പെണ്ണുങ്ങള്‍ ആണുങ്ങളാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ്‍ എന്നു തുടങ്ങുന്നതിലാണു സ്ത്രീപീഡനത്തിന്റെ ആരംഭം.

രാഖി സംസ്കാരം നടമാടുന്ന ഉത്തരേന്ത്യയില്‍ ആണുങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പുട്ടിനു തേങ്ങയിടുന്നമാതിരി പറയുന്ന ആ incestuous വാക്കില്‍ തീര്‍‌ന്നില്ലേ രാഖിയുടെ മഹത്വം?

Adithyan പറഞ്ഞു...

പാപ്പാന്‍ പറഞ്ഞ ആ ‘ പുട്ടിനു തേങ്ങയിടുന്നമാതിരി പറയുന്ന ആ incestuous വാക്ക്’കള്‍ രണ്ടെണ്ണം കേട്ടോണ്ടിരുന്നാല്‍ പറയുന്നവന്റെ ചെപ്പ അടിച്ചു പൊട്ടിക്കാന്‍ തോന്നും. അതും സര്‍ദാര്‍ജികള്‍ക്കാണ് ഇതില്ലാതെ ശ്വാസം പോലും കഴിക്കാന്‍ പറ്റാത്തത്. 3 വാക്ക് പറഞ്ഞാല്‍ അതില്‍ 2 എണ്ണം ഇതു തന്നെ ആയിരിയ്ക്കും.

വക്കാരിമഷ്‌ടാ പറഞ്ഞു...

ചടങ്ങിനു വേണ്ടി മാത്രം ചെയ്യുന്നതെന്തിനും ഈ പ്രശ്‌നമുണ്ട് എന്നാണ് തോന്നുന്നത്- അത് രക്ഷാബന്ധനാണെങ്കിലും കല്ല്യാണമാണെങ്കിലും കുടുംബജീവിതമാണെങ്കിലും ജോലിയാണെങ്കിലും. എന്ന് വെച്ച് ഇത്തരം ചടങ്ങുകളൊന്നും വേണ്ട എന്ന അഭിപ്രായവുമില്ല. നമ്മുടേതായ ഇത്തരം ചടങ്ങുകളൊക്കെ നിലനില്‍‌ക്കണം, അതിന്റെ നല്ല രീതിയില്‍ എന്നാണ് എന്റെ അഭിപ്രായം. രക്ഷാബന്ധന്‍, “അയ്യേ” എന്ന് വെക്കേണ്ട കാര്യമില്ല. പക്ഷേ അതിന്റെ കണ്‍‌സപ്റ്റ് മനസ്സിലാക്കുക, അത് ഉള്‍ക്കൊള്ളുക.

യാത്രികന്‍ പറഞ്ഞു...

വക്കാരി പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു. കണ്‍സപ്റ്റ്‌ മനസ്സിലാക്കി ഉള്‍ക്കൊണ്ടാല്‍ രക്ഷാബന്ധനും (നമ്മുടെ ആചാരം അല്ലെങ്കില്‍ കൂടിയും) അതിന്റേതായ മഹത്വം ണ്ട്‌. എല്ലാം ഒരു വിശ്വാസം അല്ലെ :)

ആദി പറഞ്ഞ പോലെ മാന്യമായി പെറുമാറാന്‍ പെങ്ങളായി കാണുകയൊന്നും വേണ്ട. സുഹൃത്തുക്കളെക്കാളും കൂടുതല്‍ ആയി ഒരടുപ്പം തോന്നിയാല്‍ (പ്രേമവും സ്നേഹവും അല്ലാതെ), അതിന്‌ ഒരു സഹോദരി സ്ഥാനം കൊടുക്കുന്നതില്‍ തെറ്റുണ്ടോ? ചരട്‌ കെട്ടി പെങ്ങളാക്കാതെ, ആ ഒരു വിശ്വാസം തോന്നിയിട്ടു ചരടു കെട്ടുക എന്നായാലൊ :)

ഒരു പക്ഷെ ഒരനിയത്തി എനിക്കില്ലാത്തതു കൊണ്ടാവാം, എനിക്കു ആ ഒരു കാഴ്ച്ചപാടിനോട്‌ കൂടുതല്‍ ഒരിഷ്‌ട്ടം തോന്നുന്നത്‌.

പപ്പാനേ, രാഖിയുടെ മഹത്വം അങ്ങിനെ തീരില്ല്യ ന്നാണ്‌ എന്റെ വിശ്വാസവും അനുഭവവും. അനുഭവം ഗുരു ന്നാണല്ലോ :)

യാത്രികന്‍

അജ്ഞാതന്‍ പറഞ്ഞു...

അതെന്നാ പപ്പാന്‍ ചേട്ടാ,
പെണ്ണുങ്ങള്‍ ആണുങ്ങളാല്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ അല്ലെ? അതിലെന്തു തെറ്റ്? വേറെ ഒന്നും ആലോച്ചിക്കണ്ട..
പെണ്ണുങ്ങള്‍ ഒരു കാട്ടിലൂടെ പോവുക ആണെങ്കില്‍ തന്നെ ഒരു സിംഗം വന്ന് മുന്നില്‍ നിന്നാല്‍ എന്റെ പൊന്നെ എനിക്ക് ഗുസ്തി പിടിച്ച് ജയിക്കാന്‍ പറ്റുവൊ? കുട്ടികളെ സംരക്ഷിക്കാറില്ലേ നമ്മള്‍? അതുപോലെ തന്നെയെല്ലെ? പക്ഷെ സംരക്ഷിക്കപ്പെടേണ്ടവര്‍ തന്നെ മുതലെടുക്കുമ്പോള്‍ മാത്രം അല്ലെ പ്രശ്നം?