വെള്ളിയാഴ്‌ച, ഫെബ്രുവരി 09, 2007

മഴ...

ഒരു മഴ പെയ്തൊഴിഞ്ഞ ശാന്തതയാണിപ്പോളെന്റെ മനസ്സിന്‌...

എല്ലാം പെയ്തൊഴിഞ്ഞല്ലോ എന്ന നൊമ്പരമാണോ...
പെയ്തു തോര്‍ന്ന മഴയുടെ തണുപ്പിന്റെ സുഖമുള്ള ഓര്‍മകളാണോ...
അതോ വരാന്‍ പോകുന്ന ഇടവപ്പാതിയെ കാത്തിരിക്കുന്ന സുഖ്‌ഃമുള്ള നൊമ്പരമാണോ...

എന്തോ പ്രതീക്ഷയില്‍ ആരെയൊ കാത്ത്‌ വീണ്ടുമൊരു ചുവടുവെയ്പ്പ്‌...

ശനിയാഴ്‌ച, ജനുവരി 13, 2007

മായ..

തിരിച്ചറിവിലേക്കു ഞാന്‍ കാലെടുത്തു വച്ച നാള്‍, എന്റെ കൂടെ അവളുമുണ്ടായിരുന്നു...
തൊടിയിലും പാടവരമ്പത്തുമെല്ലാം ഞങ്ങള്‍ ഓടി കളിച്ചു...
അമ്പല പ്രദക്ഷിണ വഴിയില്‍ ഞങ്ങള്‍ കൈകോര്‍ത്ത്‌ നടന്നു...

ജീവിതയാത്രയില്‍ എന്നോ ഒരിക്കല്‍ കൈ തെറ്റി ഞങ്ങളകന്നു...
പിന്നീട്‌ കണ്ട കാമ്പസ്‌ ഇടനാഴികളിലും, അപരിചിതമായ പ്രദക്ഷിണ വഴികളിലും, പല വഴിത്താരകളിലും ഞാന്‍ കണ്ടു മുട്ടിയവരില്ലെല്ലാം ഞാനവളുടെ മുഖം തേടി...

ഇന്നും ഞാനാരെയോ തേടുകയാണ്‌...
ആരെ ????
ഒരു മായ പോലെന്നില്‍ നിന്നകന്ന ആ നൈര്‍മല്യത്തെയോ???
എന്നോ കൈവിട്ടൊരെന്‍ ബാല്യത്തിന്‍ ശുദ്ധതയോ???
അതോ കൈകോര്‍ത്തു നടന്നെന്‍ ജീവിതം പങ്കിടാന്‍ ഒരാളെയോ???