ശനിയാഴ്‌ച, ജനുവരി 13, 2007

മായ..

തിരിച്ചറിവിലേക്കു ഞാന്‍ കാലെടുത്തു വച്ച നാള്‍, എന്റെ കൂടെ അവളുമുണ്ടായിരുന്നു...
തൊടിയിലും പാടവരമ്പത്തുമെല്ലാം ഞങ്ങള്‍ ഓടി കളിച്ചു...
അമ്പല പ്രദക്ഷിണ വഴിയില്‍ ഞങ്ങള്‍ കൈകോര്‍ത്ത്‌ നടന്നു...

ജീവിതയാത്രയില്‍ എന്നോ ഒരിക്കല്‍ കൈ തെറ്റി ഞങ്ങളകന്നു...
പിന്നീട്‌ കണ്ട കാമ്പസ്‌ ഇടനാഴികളിലും, അപരിചിതമായ പ്രദക്ഷിണ വഴികളിലും, പല വഴിത്താരകളിലും ഞാന്‍ കണ്ടു മുട്ടിയവരില്ലെല്ലാം ഞാനവളുടെ മുഖം തേടി...

ഇന്നും ഞാനാരെയോ തേടുകയാണ്‌...
ആരെ ????
ഒരു മായ പോലെന്നില്‍ നിന്നകന്ന ആ നൈര്‍മല്യത്തെയോ???
എന്നോ കൈവിട്ടൊരെന്‍ ബാല്യത്തിന്‍ ശുദ്ധതയോ???
അതോ കൈകോര്‍ത്തു നടന്നെന്‍ ജീവിതം പങ്കിടാന്‍ ഒരാളെയോ???

7 അഭിപ്രായങ്ങൾ:

യാത്രികന്‍ പറഞ്ഞു...

ഒരിടവേളക്കു ശേഷം എന്തോ, ആരെയോ തേടി വീണ്ടും ഞാനിവിടെ...

'ഉണ്ണിയും ഓപ്പോളും' എന്നെ ഇവിടെ വീണ്ടും എത്തിച്ചു എന്നു പറയുന്നതല്ലെ ശരി???

യാത്രികന്‍

ബിന്ദു പറഞ്ഞു...

ങ്ങും... ങ്ങും... മനസ്സിലായി. :)

വക്കാരിമഷ്‌ടാ പറഞ്ഞു...

യാത്രിക്കണ്ണാ, രണ്ടാം വരവിന് സ്വാഗതം.

മായയെ വെറും മായയായി കാണണോ അതോ... :)

അതോ എല്ലാം മായയാണോ?

:)

സു | Su പറഞ്ഞു...

മായ ! അവളുടെ പേര് അതാണല്ലേ. ;) ഒക്കെ ശരിയാക്കാംന്നേ. ബിന്ദു ഓപ്പോള്‍ ഇവിടെയില്ലേ? ;)

ഇടിവാള്‍ പറഞ്ഞു...

“എന്നെ കെട്ടിച്ചു വിടാറായീ‍ീ‍ീ‍ീ‍ീ” എന്നു കവിതയെഴുതിയും വീട്ടുകാരെ അറിയിക്കാമ്ല്ലേ യാത്രികാ.. ;)

ഇതൊന്നു വീട്ടുകാര്‍ക്കു മനസ്സിലാവാന്‍ ഞാനൊക്കെ വെറുതെ റിസ്ക് എടുത്ത് ഓരോ
വിക്രസ്സുകള്‍
കാട്ടി

ഓപ്പ്‌ളെ മന്‍സ്സിലായി, ഉണ്ണി ആരാണാവോ ;)

യാത്രികന്‍ പറഞ്ഞു...

ബിന്ദ്വോപ്പോളേ..
എല്ലാം മനസ്സിലായി ല്ലേ...
മനസ്സിലായതൊന്നും ആരൊടും പറയരുത്‌ ട്ടോ..;)

വക്കാരീ..
ഈ മായ വെറും മായമാണ്‌..
ശരിക്കൊരു മായ വരട്ടെ, ഞാന്‍ കാണിക്കാം..:)

സു ചേച്ചീ..
'അവളുടെ' പേര്‌ മായ ന്ന് തമ്മെയാണ്‌..സംശല്ല്യ...;)
ബിന്ദ്വോപ്പോള്‌ ഇവിടെ ഉള്ളതാണ്‌ എന്റെ പേടി, അല്ലെങ്കില്‍ വെറേയും കുറെ ഞാന്‍ എഴുതിയേനെ...;)

ഇടിവാളേ..
നമ്മളു കവിതയെഴുതീട്ടും വിക്രസ്സുകള്‍ കാട്ടീട്ടും ഒരു കാര്യോല്ല്യ ന്ന്‌ ഇപ്പോ ഉറപ്പായി..
കെട്ടിക്കാറായി ന്ന്‌ അവര്‍ക്കു കൂടി തോന്നണ്ടേ...;))

അജ്ഞാതന്‍ പറഞ്ഞു...

aha...vendum post ettu thudangi alle....veli namukku alochikkamenne........