വ്യാഴാഴ്‌ച, ജനുവരി 01, 2009

ആര്‍ദ്ര...

എന്റെ മനസ്സിലും ഒരു സ്നേഹമുണ്ടായിരുന്നു.കൂടെ ഉണ്ടായിരുന്നതെല്ലാം നഷ്‌ട്ടപ്പെട്ടുവെന്ന തിരിച്ചറിവാണോ..അതോ, കൂടെ ഉണ്ടായിരുന്നു എന്നത്‌ വെറും തോന്നലായിരുന്നു എന്നുള്ള തിരിച്ചറിവാണോ..അറിയില്ല. എങ്കിലും,എല്ലാം മറന്നുവെന്ന്‌ സ്വയം ബോധിപ്പിക്കാന്‍ ഞാനിപ്പോഴൊരു വിഡ്ഢി വേഷം കെട്ടുകയാണ്‌.
ആര്‍ദ്രയാണവള്‍..
ആര്‍ക്കോ വേണ്ടിയാണവള്‍ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത്‌ എന്നറിയുമ്പോള്‍, അറിയാതെ ഞാനും കണ്ണടച്ചു പോകുന്നു, ആര്‍ക്കോ വേണ്ടിയല്ല അവള്‍ക്കു വേണ്ടിയാണെന്നു മാത്രം. ഇരുട്ടിലവള്‍ ഒറ്റക്കാകരുത്‌ എന്നുള്ള ആഗ്രഹത്താല്‍..അടഞ്ഞ കണ്ണുകളിലൂടെ ഓര്‍മകളുടെ രശ്മികള്‍ മനസ്സിലേക്കു തുളച്ചു കയറുമ്പോളുള്ള വേദന സഹിക്കാന്‍,മറക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌..പക്ഷെ മറക്കേണ്ടത്‌ എന്റെ ജീവിതം തന്നെയാകുമ്പോള്‍ ഞാന്‍ പരാജയപ്പെടുന്നു,ഒഴുക്കില്‍ ഞാന്‍ എങ്ങോട്ടോ ഒഴുകി അകലുന്നതു പോലേ...കയ്യും കാലുമിട്ടടിച്ചു ഞാന്‍ നീന്താന്‍ ശ്രമിക്കുകയാണ്‌..ഒഴുക്കിനൊത്തു നീന്താന്‍..ആരോ വെട്ടിയിട്ട ഒരു പൊങ്ങു തടി പോലെ, എങ്ങോട്ടെന്നറിയാതെ ഒഴുകി നടക്കാന്‍...ഇപ്പോള്‍ എനിക്കു തന്നെ സംശയമാണ്‌..എന്റെ മനസ്സില്‍ ഒരു സ്നേഹമുണ്ടായിരുന്നു എന്നു പറയണോ അതോ എന്റെ മനസ്സില്‍ ഒരു സ്നേഹമുണ്ട്‌ എന്നു പറയണോ?

5 അഭിപ്രായങ്ങൾ:

മാറുന്ന മലയാളി പറഞ്ഞു...

എങ്ങനെ പറഞ്ഞാലും അര്‍ത്ഥം ഒന്നു തന്നെ.പുതുവത്സരാശംസകള്‍

നരിക്കുന്നൻ പറഞ്ഞു...

എങ്ങനെയായാലും പറയാതെ പോകരുത്.

പിറക്കട്ടേ പുതുവർഷം പുതുജീവനായ്...
പുൽകട്ടേ നവലോകം നവസ്വപ്നമായ്...
നമുക്ക് സ്വാഗതമോതാം..
പുതിയ പ്രതീക്ഷകളോടെ...
സന്തോഷവും, സമാധാനവും, സ്നേഹവും നിറഞ്ഞ,
പുതുവത്സരാശംസകൾ!
സന്തോഷകരമായ 2009!

sreeNu Guy പറഞ്ഞു...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

ഇആര്‍സി പറഞ്ഞു...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

lakshmy പറഞ്ഞു...

ഉണ്ട് എന്നു പറയൂ. അതാണല്ലോ സത്യം