വെള്ളിയാഴ്‌ച, നവംബർ 27, 2009

പുനര്‍ജനി..

കുറച്ചു നാളുകളായി ഞാന്‍ നിന്നോട്‌ പറയുന്നു,
ഒരു നേരത്തെ ഭക്ഷണം തന്നാല്‍ ഞാന്‍ ജീവിക്കാം എന്ന്‌..
കിട്ടാതെ വന്നപ്പോള്‍, വിശപ്പടക്കാന്‍ ഞാന്‍ പലരുടെയും അടുത്ത്‌ ചെന്നു കേണു..
ഇടക്കെപ്പോഴോ എറിഞ്ഞു തരുന്ന റൊട്ടി കഷ്ണം പോലെ, കരയുമ്പോള്‍ എനിക്കും കിട്ടി.. എന്തൊക്കെയോ..

വീണ്ടും ഞാന്‍ എതോ ഒരു മുജ്ജന്മ ബന്ധം കൊണ്ടെന്ന പോലെ നിന്റെയരികില്‍ വന്നു..
ഒരു കവിള്‍ വെള്ളം തന്നാല്‍ ഞാന്‍ മരിക്കാതെ എങ്കിലുമിരിക്കുമെന്നു പറഞ്ഞ്‌ കൊണ്ട്‌..
അപ്പോള്‍ നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടതൊരു സഹതാപമാണ്‌...
എനിക്കു വേണ്ടിയിരുന്നത്‌ അതല്ല എന്നറിഞ്ഞിട്ടും നീ തന്നില്ല..
ഒരു തുള്ളി വെള്ളം പോലുമിന്നലെ തന്നില്ല...

ഇന്നു രാത്രി... അല്ല നാളെ സൂര്യദയ്ത്തിന്‌ മുന്‍പു പുനര്‍ജനി നൂഴുന്നതോടെ എന്റെ മരണം പൂര്‍ണമാവുകയാണ്‌...
എന്റെ ഉള്ളില്‍, എന്നെക്കാലധികം സ്ഠാനവും പൂര്‍ണതയും നല്‍കി ഞാന്‍ സ്നേഹിച്ചിരുന്ന 'ഏട്ടന്‍' എന്ന വികാരത്തിന്റെ പൂര്‍ണമായ മരണമാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌..
അല്ല...
ഇതൊരു കാത്തിരിപ്പല്ല...
കാരണം....
കൊല്ലപ്പെട്ട വികാരത്തിനു എന്തു മരണം?????

ബുധനാഴ്‌ച, നവംബർ 04, 2009

പൊരുള്‍...

ഒട്ടും പ്രതീക്ഷിക്കാതെ, പെട്ടന്നൊരുനാള്‍ അവളെന്നോട്‌ ചോദിച്ചു :"ശ്രീയേട്ടനെന്നെ ഇഷ്ടമല്ലെ?" എന്ന്‌.

ആപ്രതീക്ഷിതിമായി അതു കേട്ടപ്പോള്‍ കൃത്യമായൊരുത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല. അവള്‍ ചോദിച്ചതിന്റെ അര്‍ത്‌ഥം മനസ്സിലാക്കാനുമെനിക്കു കഴിഞ്ഞില്ല.

പറയാതെ എന്നെയവള്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്നു ഞാന്‍ മോഹിച്ചിരുന്നു.. ഇന്നും മോഹിക്കുന്നു.. അവളങ്ങനെ ആണ്‌.. അതായിരിക്കാം ഒരുത്തരം പറയാന്‍ ഞാന്‍ മടിച്ചതും..

പറയാതെ എന്നെ മനസ്സിലാക്കുന്നുവെന്നു കരുതിയതു കൊണ്ടാകാം എനിക്കവളോട്‌ ഇത്രയിഷ്ടം തോന്നുന്നത്‌...

പറയാന്‍ ഞാന്‍ മടിക്കുന്നതിന്റെ കാരണം ഇന്നു തിരിച്ചറിയുമ്പോള്‍, അന്നു പെട്ടന്നൊരുനാള്‍ അവള്‍ ചോദിച്ചതിന്റെ പൊരുള്‍ ഞാനറിയാതെ എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നു..

എനിക്കവളെ ഇഷ്ടമാണെന്ന്‌ ഓരോ തവണ മനസ്സില്‍ പറയുമ്പോഴും, അതിലെ ഓരോ അക്ഷരങ്ങളെയും ഞാന്‍ അത്രയധികം ഇഷ്ടപ്പെടുന്നു...

ആരാണവള്‍...?
എവിടെയാണവള്‍...?
ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല..

കാരണം ഈ മയില്‍പീലി എന്നാകാശം കാണുന്നുവോ, അന്നിതു മരിക്കുകയും ചെയ്യും...
പാടില്ല...
എന്റെ ജീവിതമാണത്‌..
ജീവനാണ
ത്‌..